ആദ്യ വീടിന്റെ താക്കോൽ ദാനം
Monday 16 February 2026 12:20 AM IST
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയും സൈമൺ കോട്ടൂർ യു.എസ്.എയും സൺഷൈൻ ഹോം എന്ന പേരിൽ വിഭാവനം ചെയ്തിരിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ആനിക്കാട് മുക്കാലി കൊച്ചുപറമ്പിൽ വീട്ടിൽ ശ്രീകല കെ.എസിന് വീട് നിർമ്മിച്ച് നൽകി. താക്കോൽ ദാനം ഫാ.ഡോ. തോമസ് കോട്ടൂർ നിർവഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ചെറിയാൻ വർഗ്ഗീസ്, ബിജി ജോസ്, ജോയി കുഞ്ഞപ്പൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിരിക്കുന്ന രണ്ട് വീടുകളുടെ കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.