അനുസ്മരണം സംഘടിപ്പിച്ചു
Monday 16 February 2026 12:32 AM IST
കുറിച്ചി : ബി.ജെപി ഇത്തിത്താനം ഏരിയ 12-ാം നമ്പർ ബൂത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണം നടത്തി. ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പും നിധി സമർപ്പണവും ഉണ്ടായിരുന്നു. ബി.ജെപി ജില്ലാ സെക്രട്ടറി ബി.ആർ മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പ്രജിത ജി.നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വിനീഷ് വിജയനാഥ് ദീനദയാൽ അനുസ്മരണ പ്രസംഗം നടത്തി. നേതാക്കളായ പി.കെ ബാബു, പി.ജി ഷാജി, ബിനോജ് ജോസഫ്, കെ.വി സുമേഷ്, ആന്റണി വെണ്ണാലിൽ, പ്രസാദ്, വിശാഖ് എന്നിവർ പങ്കെടുത്തു.