അഭിനന്ദനാർഹം: കിസാൻസഭ

Friday 18 October 2019 12:32 AM IST

തൊടുപുഴ: ഭൂവിനിയോഗം സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റ് 22ന് സംസ്ഥാന സർക്കാർ ഇറക്കിയ ആദ്യ ഉത്തരവിൽ വ്യക്തത വരുത്തിക്കൊണ്ട് എൽഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കിസാൻസഭ സംസ്ഥാന സെക്രട്ടറി മാത്യൂ വർഗീസ്,ജില്ലാ പ്രസിഡന്റ് സി എ ഏലിയാസ് എന്നിവർ അറിയിച്ചു. ആശങ്കകൾ അകറ്റി 1964 ലെ ഭൂമി പതിവു ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങളുമായിബന്ധപ്പെട്ട് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത് ജില്ലയിലെ എട്ട് വില്ലേജുകളിൽ മാത്രമാണെന്നും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽവ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ ജില്ലയിലെ മലയോര കർഷകർക്ക് ആശ്വാസം നൽകാനായിട്ടുണ്ട്.