അമ്മയും രണ്ട്മക്കളും ആത്മഹത്യക്ക് ശ്രമിച്ചു, മൂവരും അവശനിലയിൽ ആശുപത്രിയിൽ

Friday 18 October 2019 12:32 AM IST

അടിമാലി: കല്ലാർകുട്ടിക്ക് സമീപം അമ്മയും രണ്ടു മക്കളും വിഷം കഴിച്ച കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോൾ ആണ് മൂവരും വിഷം ഉള്ളിൽ ചെന്ന് അവശ നിലയിൽ കാണുകയായിരുന്നു. അയൽവാസികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ കലഹമാണ്ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.