ആദരിച്ചു
Monday 16 February 2026 1:54 AM IST
തിരുവനന്തപുരം: കാര്യവട്ടം ഗവ.യു.പി.എസിൽ നിന്നും 33 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രഥമഅദ്ധ്യാപകൻ കൃഷ്ണൻകുട്ടി മടവൂരിനെ സ്കൂൾ വാർഷിക ആഘോഷത്തിൽ കാര്യവട്ടം ശ്രീകണ്ഠൻനായർ ആദരിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ ദീപസുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രസേനൻ മിതൃമ്മല മുഖ്യാതിഥിയായി.കൗൺസിലർ ശൈലജ,ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ,എ.ഇ.ഒ.ഹരികൃഷ്ണൻ,ഡോ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ഡോ.രഘുനാഥൻ നായർ, രവീന്ദ്രൻനായർ,
സൂര്യഗായത്രി,അഡ്വ.അണിയൂർജയകുമാർ,വി.പി.ഗോപകുമാർ,മണികണ്ഠൻ,ഗിരിജപ്രവീൺ,ഫസ്‌ന സലാം,അനിലഎസ്.വിജയൻ എന്നിവർ പങ്കെടുത്തു.