കർഷകനെ ആദരിച്ചു
Monday 16 February 2026 12:21 AM IST
തിരുവനന്തപുരം: 2025 മില്യയങ്ങൾ ഫാർമേഴ്സ് ഇന്ത്യ അവാർഡിൽ മികച്ച സമ്മിശ്ര കർഷകനുള്ള ദേശീയ അംഗീകാരം ലഭിച്ച സിസിൽ ചന്ദ്രനെയും,കുളത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.രാധാകൃഷ്ണനെയും ക്ഷീര കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.ജില്ലാ പ്രസിഡന്റ അയിര സലിം രാജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ആനത്താനം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ അമരവിള സുദേവകുമാർ,കുഴിഞ്ഞാംവിള മോഹനൽ,കുന്നത്തുകാൽ ശ്രീകുമാരൻ നായർ,ക്രിസ്തുദാസ്,ഓമന കുട്ടൻ,ജവഹർ കുമാർ എന്നിവർ പങ്കെടുത്തു.