കെ.എസ്.എസ്.പി.യു ബ്ലോക്ക് സമ്മേളനം

Monday 16 February 2026 12:14 AM IST
കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി വി.പി. കിരൺ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് സമ്മേളനം കൊട്ടിയൂരിൽ കണ്ണൂർ ജില്ലാ സെക്രട്ടറി വി.പി. കിരൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.എ. ശിവദാസൻ അദ്ധ്യക്ഷനായി. ടി.വി ലൈല അനുശോചന പ്രമേയവും സെക്രട്ടറി എം.വി മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വി. രഘുനാഥൻ വരവുചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജോസ് അലക്സാണ്ടർ, കൊട്ടിയൂർ യൂണിറ്റ് രക്ഷാധികാരി തങ്കപ്പൻ, ഒ.എം. കുര്യാച്ചൻ, എം.സി. ജോഷ്വാ പ്രസംഗിച്ചു. മെമ്പർഷിപ്പ്, പെൻഷനർ മാസിക എന്നിവയിൽ മികവുപുലർത്തിയ യൂണിറ്റുകൾക്കുള്ള പാരിതോഷികം ബ്ലോക്ക് രക്ഷാധികാരി പി.വി. ചാത്തുക്കുട്ടി വിതരണം ചെയ്തു. മിനിമം പെൻഷൻ നിർണയിച്ചതിലുള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സർക്കാറിനും പെൻഷൻ പരിഷ്കരണ കമ്മിഷനും നൽകുന്ന പ്രമേയം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.