റാങ്ക് ജേതാക്കളെ അനുമോദിച്ചു

Monday 16 February 2026 12:07 AM IST
പയ്യന്നൂർ കോളേജ് വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എൻഡോവ്‌മെന്റ് വിതരണവും കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ. കെ. ജിതേഷ് ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: സർവകലാശാല പരീക്ഷകളിൽ റാങ്ക് ജേതാക്കളായ പയ്യന്നൂർ കോളേജിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും പരീക്ഷ കൺട്രോളർ ഡോ. കെ. ജിതേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി.എം സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് ജനറൽ സെക്രട്ടറി ജോൺ ജോസഫ് തയ്യിൽ ഉപഹാരങ്ങൾ സമർപ്പിച്ചു. ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ ടീമംഗമായ കെ. ശ്രേയ, സർവകലാശാല കലോത്സവത്തിൽ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട പി. ഘനശ്യാം, നേഹ രാജേഷ് എന്നിവർക്കുള്ള പ്രത്യേക ഉപഹാരം പി.ടി.എ വൈസ് പ്രസിഡന്റ് എൻ. നാരായണൻ സമർപ്പിച്ചു. ഡോ. കെ.കെ ഗോപിക, ഡോ. ഇ. ഹരികൃഷ്ണൻ, ഡോ. വി.കെ നിഷ, ഡോ. ടി വിനോദ് കുമാർ, കെ.വി ശ്രീകാന്ത്, ഒ.വി അശോക്, ഇ.വി സുരേഷ് സംസാരിച്ചു.