ഉണർവ് വിജ്ഞാനോത്സവം

Monday 16 February 2026 12:21 AM IST

അടിമാലി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉണർവ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. വെള്ളത്തൂവൽ പഞ്ചായത്തം ടി.എം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാന അദ്ധ്യാപകൻ . ജിജോ എം.തോമസ് അദ്ധ്യക്ഷനായി. വി.വി ഷാജി പരിഷത്ത് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ രാധാകൃഷണൻ, ട്രഷറർ പി.കെ സുധാകരൻ, സി.ഡി അഗസ്റ്റ്യൻ, റ്റി.ടി.എൻ മണിലാൽ, എം.എസ് സുധാകരൻ, കെ.എം പ്രകാശ്, കെ.കെ രാജു , കെ കെ. കരുണാകരൻ,ഗോപിരാമൻ, കെ എസ്ര രഘു, ബിന്ദു , റജീന, മുരളി മാങ്കുളം എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം നടത്തി. വിജയികൾക്കും തിരഞ്ഞെടുക്കപ്പെട്ട 50കുട്ടികൾക്കും 500 രൂപ വില വരുന്ന പുസ്തകങ്ങൾ നൽകി. ആദിവാസി ഉന്നതിയോടുചേർന്നു പ്രവർത്തിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 12 അങ്കണവാടികൾക്ക് കുരുന്നില പഠന കിറ്റ് വിതരണം ചെയ്തു. കുറത്തിക്കുടിയിലെ ഏകാദ്ധ്യാപക സ്‌കൂളിൽ ശാസ്ത്ര പുസ്തകങ്ങളും വിതരണം ചെയ്തു. 28 ജനുവരി 1 തിയ്യതികളിൽ അടിമാലിയിലാണ് സംസ്ഥാന സമ്മേളനം.