നാടകോത്സവത്തിന് തുടക്കമായി

Monday 16 February 2026 12:37 AM IST

തൃശൂർ: തപസ്യ കലാസാഹിത്യ വേദിയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ദേശീയ അമച്വർ നാടകോത്സവത്തിനും കലാസാധക സംഗമത്തിനും തൃശൂരിൽ തുടക്കമായി. നാടകാചാര്യൻ സി.എൽ.ജോസ്, കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി.ഹരിദാസ് അദ്ധ്യക്ഷനായി. ആർ.എസ്.എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എൻ.ഈശ്വരൻ, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ, സംഘടനാ സെക്രട്ടറി സി.രജിത് കുമാർ, സംസ്‌കാര ഭാരതി ദേശീയ സമിതി അംഗം കെ.ലക്ഷ്മി നാരായണൻ,​ തപസ്യ സംസ്ഥാന സെക്രട്ടറി ടി.എസ്.നീലാംബരൻ തുടങ്ങിയവർ സംസാരിച്ചു. തൃശിവപുരം മോഹനചന്ദ്രൻ കലാലയം രാധ അനുസ്മരണം നടത്തി.