ക​ട​ൽ​ ​മീ​നു​കൾ ട്രെയി​ലർ

Monday 16 February 2026 1:36 AM IST

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന കടൽമീനുകൾ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ നടന്നു. ഫിസാറ്റ് ചെയർമാൻ പി .ആർ. ഷിമിത്ത്‌ പോസ്റ്റർ പ്രകാശനം ചെയ്തു. ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് ഭരതം2026 ൽ വച്ചാണ് പ്രകാശനം . നാലായിരത്തിലേറെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അദ്ധ്യാപകരുമു ൾപ്പെടെ വലിയൊരു പ്രൗഢഗംഭീര സദസിനെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളായ മെക്കാർട്ടിൻ (റാഫി-മെക്കാർട്ടിൻ)രാജീവ് രംഗൻ, സലാംബാപ്പു, ഫാസിൽ കാട്ടുങ്കൽ,ഗാനരചയിതാവ്‌ സന്തോഷ് കോടനാട്, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായിക ശ്രേയ. എസ്. അജിത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ, ജിതിൻ കുമ്പുകാട്ട്, ജിജു ടി ബ്രൂസ്, സൽമാൻ അമീൻ, മനോജ്‌ വോൾക്കാനോ, ഫിസാറ്റ് ചെയർമാൻ പി. ആർ.ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. ജേക്കബ്തോമസ്, മിനി മോൾ പുന്നൂസ് , ഭാരതം കോർഡിനേറ്റേഴ്‌സ് ആയ ശ്രുതി സുരേഷ്, എബിൻ തോമസ് എന്നിവർ പങ്കെടുത്തു. ജയമോഹൻ കടുങ്ങല്ലൂർ എഴുതി അജിത് സുകുമാരൻ സംഗീതം ചെയ്ത സങ്കരഗോത്രഭാഷാഗാനം അജിത് സുകുമാരനും ശ്രേയ. എസ്. അജിത്തും ചേർന്നാലപിച്ചു. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന കടൽമീനുകൾ ഉടൻ പ്രദർശനത്തിനെത്തും. പി .ആർ . ഒ എ. എസ്. ദിനേശ്.