'പുതുതലമുറ ഏകാന്തതയിലേക്ക്'

Monday 16 February 2026 12:39 AM IST

തൃശൂർ: പുതിയ തലമുറ പലതരം സമ്മർദ്ദങ്ങളുടെ ഫലമായി സ്വന്തം ജീവിതത്തോട് താൽപ്പര്യമില്ലാത്ത ഏകാന്തതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ. കേരള സാഹിത്യ അക്കാഡമി ചങ്ങമ്പുഴ മന്ദിരത്തിൽ വത്സലൻ വാതുശ്ശേരിയുടെ ഗെയിം പ്ലാൻ എന്ന കഥാസമാഹാരം എം.ജി.ബാബുവിനു നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. ഡോ. കെ.എം.അനിൽ കഥയും കാലവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജവഹർലാൽ, കഥാകൃത്ത് ഡി.പി.അഭിജിത്ത്, മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എസ്.രൂപിമ, വത്സലൻ വാതുശ്ശേരി എന്നിവർ സംസാരിച്ചു.