ശിവരാത്രി ആഘോഷം സമാപിച്ചു

Monday 16 February 2026 12:40 AM IST

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് സമാപനമായി. ഇന്നലെ മഹാദേവനെ ദർശിക്കാനായി തിരക്കാണ് അനുഭവപ്പെട്ടു. പി.സി.സി ഇളയതിന്റെ ശിവരാത്രി മാഹാത്മ്യം എന്ന വിഷയത്തിലെ ഭക്തിപ്രഭാഷണം നടന്നു. മണലൂർ തുള്ളൽ കളരിയുടെ കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ, കോമത്ത് നാരായണ പണിക്കരുടെ നേതൃത്വത്തിൽ സമൂഹാർച്ചന, തിരുനടയ്ക്കൽ പഞ്ചവാദ്യം, രഹ്ന മുരളിയുടെ മോഹിനിയാട്ടം, ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിന്റെ ബാണയുദ്ധം, കൃഷ്ണനാട്ടം കളി എന്നിവയുമുണ്ടായി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ലക്ഷാർച്ചനയും ഭസ്മാഭിഷേകവും നടന്നു. നാഗക്കാവിലെ നാഗപ്പാട്ടിനും നാവോർപ്പാട്ടിനും സമാപനമായി.