സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പ്

Monday 16 February 2026 12:41 AM IST

തൃശൂർ: കേരള കരാത്തെ അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച 46ാമത് സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്നലെയും ഇന്നുമായാണ് മത്സരം. 14 ജില്ലകളിൽ നിന്നായി 1200ഓളം കായിക താരങ്ങൾ പങ്കെടുക്കും. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. കേരള കരാത്തെ അസോ. പ്രസിഡന്റ് എസ്.രഘുകുമാർ അദ്ധ്യക്ഷനായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, തൃശൂർ ഒളിമ്പിക് അസോ. സെക്രട്ടറി സുരേഷ്, റഫറി കമ്മീഷൻ ചെയർമാൻ സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.