അശാസ്ത്രീയമായി റോഡ് നിർമ്മിച്ചതായി പരാതി

Monday 16 February 2026 1:47 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നിന്നും ടൗണിലേക്ക് പോകുന്ന റോഡിൽ കൊടങ്ങാവിള മുതൽ നിലമേൽ വരെ അശാസ്ത്രീയമായി റോഡ് നിർമ്മിച്ചതായി പരാതി. റോഡിന് ഇരുവശത്തുമുള്ള ഓട മൂടിയാണ് സിമന്റ് കൊണ്ട് ഇവിടം അടച്ചത്. മഴക്കാലമായാൽ റോഡിലൂടെ കുത്തിയൊഴുകുന്ന മഴവെള്ളം സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തും. മാത്രമല്ല യാത്രാദുരിതവും വ‌‌ർദ്ധിക്കും. സിമന്റ് ചേർത്ത മണ്ണിട്ട് അടയ്ക്കുവാൻ ചെലവ് കുറവായതുകൊണ്ടാണ് കരാറുകാരും ഉദ്യോഗസ്ഥരും അശാസ്ത്രീയമായി റോഡ് നി‌ർമ്മിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച് നഗരസഭയിൽ പരാതി നൽകിയെങ്കിലും തുട‌ർനടപടിയുണ്ടായില്ല.