സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Monday 16 February 2026 1:54 AM IST
വർഗീസ്

തിരുവല്ല : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ല പെരിങ്ങര അഴിയടത്തുചിറ കരിങ്ങാട്ടിശ്ശേരി വീട്ടിൽ വർഗീസി (കൊച്ചുമോൻ -60) നെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ ജോലി ചെയ്തിരുന്ന വീട്ടിൽ വന്ന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾ വീണ്ടും പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ അമ്മയോടും ബന്ധുക്കളോടും കുട്ടി വിവരം പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത കേസിൽ പെരിങ്ങരയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ സുജിത്ത് കെ.എസ്, എ.എസ്.ഐ. ജയകുമാർ, സി.പി.ഒ മാരായ അഖിലേഷ്, അവിനാഷ്, സോജോ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.