'സ്നേഹത്തോടെ ഒരു ഉരുള' പദ്ധതി ആരംഭിച്ചു

Monday 16 February 2026 12:01 AM IST

ചെന്നിത്തല: വൈ.എം.സി.എയുടെ യുവജന വിദ്യാർത്ഥി വിഭാഗമായ യൂണി- വൈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് സാന്ത്വനമേകുന്ന 'സ്നേഹത്തോടെ ഒരു ഉരുള' സേവന പദ്ധതിയുടെ ആദ്യഘട്ട വിതരണം ചെന്നിത്തല വൈ.എം.സി.എ ഹാളിൽ നടന്നു. വൈ.എം.സി.എ ചെങ്ങന്നൂർ സബ്റീജൻ ചെയർമാൻ ജോസഫ് ജോൺ മൂന്നാം വാർഡ് മെമ്പർ സിബു വർഗീസിന് നൽകി ഉദ്ഘാടനം ചെയ്തു. യുണിവൈ ചെയർമാൻ നിതിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനി ജെയിൻ, സണ്ണി മുക്കോലിൽ, ജെയിൻ ജോർജ്, ബിനു സി.വർഗീസ്, ബെറ്റ്സി ജിനു, അനൂപ് വർഗീസ്, ബ്ലെസ്സി അന്ന, ആരോൺ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ ചെന്നിത്തല പഞ്ചായത്തിലെ ഒന്നു മുതൽ അഞ്ചുവരെയുള്ള വാർഡുകളിലാണ് 'സ്നേഹത്തോടെ ഒരു ഉരുള' വിതരണം ചെയ്യുന്നത്. തുടർന്നുള്ള മാസങ്ങളിൽ ബാക്കിയുള്ള വാർഡുകൾ കൂടി പരിഗണിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.