ക‌‌‌ർഷക ആത്മഹത്യ: പരിഹാരം കാണണം

Monday 16 February 2026 8:32 AM IST

ആലപ്പുഴ: കർഷക ആത്മഹത്യകളെ ഒറ്റപ്പെട്ട ദുരന്തങ്ങളായി കാണരുതെന്നും സാമൂഹ്യ പ്രശ്നമാണെന്ന് മനസിലാക്കി പരിഹാരം കാണണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ ഷുക്കൂർ ആവശ്യപ്പെട്ടു. കർഷകരുടെ കണ്ണീരൊപ്പാൻ നടപടികളെടുക്കുന്നതിന് പകരം, ഓരോആത്മഹത്യയും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് തള്ളിക്കളയുന്ന സമീപനമാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിക്കുന്നത്. കാർഷിക മേഖലയിലെ വിഷയങ്ങൾ പരിഹരിക്കാൻ തയ്യാറാകാത്തതിന്റെ അവസാന തെളിവാണ് ഏലിയാസ് അമ്പാട്ടിന്റെ മരണം.വണ്ടാനം സ്വദേശി ​കെ.ആർ രാജപ്പൻ,​ തകഴിയിലെ ​കെ.ജി. പ്രസാദ് എന്നിവരുടെ ആത്മഹത്യകൾക്ക് ശേഷവും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകാത്തതാണ് സംഭവങ്ങൾ ആവർത്തിക്കാൻകാരണം.