എ.സി കനാൽ സംരക്ഷണജാഥ

Monday 16 February 2026 8:37 AM IST

കുട്ടനാട്:എ.സി കനാൽ തുറക്കുക, നദികളിലേയും തോടുകളിലേയും എക്കലും മാലിന്യങ്ങളും നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് സൃഷ്ടിക്കുക, നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മാമ്പുഴക്കരി, ടൈറ്റാനിക് പാലങ്ങൾ ഉയർത്തി നിർമ്മിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എ.സി കനാൽ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന കാൽ നടപ്രചരണജാഥ ചെയർമാൻ നൈനാൻ തോമസ് മുളപ്പാംമഠം ഉദ്ഘാടനം ചെയ്തു.ടോം ജോസഫ് ചമ്പ്ക്കുളം അദ്ധ്യക്ഷനായി.സിബി മൂലങ്കുന്നം,അലക്സാണ്ടർ പുത്തൻപുര,സൈനോതോമസ് മൂക്കോടി, ഷിബു കണ്ണംമാലി, കെ.ജയിംസ് കൊച്ചുകുന്നേൽ,ലിസി പൗവ്വക്കര, മുട്ടാർ സുരേന്ദ്രൻ, സണ്ണിച്ചൻ കണ്ടത്തിപ്പറമ്പ്, ലാലി ഇളപ്പുങ്കൽ തുടങ്ങിയവർ സംസാരിച്ചു.