കാർഷിക മേഖലയെ കരാർ തകർക്കും

Monday 16 February 2026 8:52 AM IST

ആലപ്പുഴ: ഇന്ത്യ-യു.എസ് വ്യാപാരകരാർ രാജ്യത്തെ കാർഷികസംസ്‌കാരത്തെ തകർക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണണൻ. സി.പി.എം ജില്ലകമ്മിറ്റി മങ്കൊമ്പിൽ സംഘടിപ്പിച്ച 'ഇന്ത്യയിലെ കാർഷിക വ്യാവസായിക പ്രതിസന്ധിയും കേരള ബദലും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുമായി കാർഷിക മേഖലയിൽ സ്വതന്ത്ര കരാർ നടപ്പാക്കി മോദി സർക്കാർ കർഷകരെ കൊല്ലുകയാണ്. കേരളത്തിൽ നടപ്പാക്കിയ കാർഷിക കടാശ്വാസ കമ്മിഷൻ, കേരള ബാങ്ക്, അതിദാരിദ്രമുക്ത്യം തുടങ്ങിയ ബദൽ മാർഗങ്ങൾ നടപ്പാക്കനാണ് വിവിധ സംസ്ഥാനങ്ങളിൽ കർഷകരും തൊളിലാളികളും സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.