പി.ആർ വാസു അനുസ്മരണം

Monday 16 February 2026 12:01 AM IST

ഹരിപ്പാട്: സി.പി.എം ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളിക്കാട് കുടികിടപ്പ് സമരനായകനും സി.പി.എം നേതാവുമായിരുന്ന പി. ആർ.വാസുവിന്റെ ഇരുപതാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. സി.പി.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റിയംഗം വി.സുഗതൻ അധ്യക്ഷനായി.ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്മിത രാജേഷ്, പി.ആറിന്റെ ചെറുമകളും കൊല്ലം കോർപ്പറേഷൻ കൗൺസിലറുമായ ലക്ഷ്മി ഷാജി, പി.എസ്.അബ്ദുൾസലാം, എം.ആനന്ദൻ എന്നിവർ സംസാരിച്ചു. രാവിലെ പി.ആർ.വാസുവിന്റെ ഛായാചിത്രത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.