ദേശീയ മൂട്ട് കോർട്ട് മത്സരം സമാപിച്ചു
Monday 16 February 2026 1:02 AM IST
തിരുവനന്തപുരം: ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിച്ച 35- മത് ദേശീയ മൂട്ട് കോർട്ട് മത്സരം സമാപിച്ചു.ജസ്റ്റിസ് കെ.ബാബുമുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് വിജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എം.എ അബ്ദുൾ ഹക്കീം, ലോ അക്കാദമി ഡയറക്ടർ അഡ്വ.നാഗരാജ് നാരായണൻ, അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ പ്രൊഫ. കെ.അനിൽകുമാർ, ഐശ്വര്യതുളസി എന്നിവർ സംസാരിച്ചു. ദേശീയതലത്തിൽ 77 കോളേജുകളിൽ നിന്നും 250 ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കാളികളായി. യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ ലോ അക്കാഡമി ഒന്നാം സ്ഥാനവും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി പുണെ രണ്ടാം സ്ഥാനവും നേടി.ബെസ്റ്റ് മെയിൽ അഡ്വക്കേറ്റായി നമ്പൂരി യശ്വന്ത് വർമ്മയും ഫീമെയിൽ എസ്.ഹർശ്വനിയും തിരഞ്ഞെടുക്കപ്പെട്ടു.