തെലങ്കാനയിൽ ഒ.എൻ.വി അനുസ്മരണം
Monday 16 February 2026 1:17 AM IST
ഹൈദരാബാദ്: തെലുങ്കാന മലയാളം റൈറ്റേഴ്സ് ഫോറംത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒ.എൻ.വി കുറുപ്പ് അനുസ്മരണം
ഫോറം ഭാരവാഹികൾ ശിവപ്രസാദ് വാനൂർ, മനോജ് അങ്ങാടിക്കൽ, കവി ജി.അനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.
മെട്ടുഗുഡ കൈരളി സമാജം ഹാളിൽ നടന്ന പരിപാടിയിൽ ലോക കേരള സഭ അംഗങ്ങളായ ബി.സി.ആർ.നായർ, എം.എം. എബ്രഹാം, മലയാളം മിഷൻ ട്രഷറർ ശ്രീജിത് കാര്യാട്ട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സിനീബ വനോദ്, അർച്ചന അനിൽ,വിജയകൃഷ്ണൻ മണ്ണൂർ, ശ്രീനിവാസ് മതിലകം തുടങ്ങിയവർ അവർ എഴുതിയ കഥകളും, കവിതകളും അവതരിപ്പിച്ചു.