വടക്കുകിഴക്കിൽ ഗതാഗത വിപ്ളവം: നദിക്കടിയിൽ റോഡ്-റെയിൽ പാത
ന്യൂഡൽഹി: സൗത്ത് ബ്ളോക്കിലെ അവസാന മന്ത്രിസഭായോഗത്തിനൊപ്പം അവിടെയെടുത്ത ഒരു നിർണായക തീരുമാനവും ചരിത്രത്തിലിടം നേടും. അസാമിൽ ബ്രഹ്മപുത്ര നദിക്കടിയിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ ഇരട്ടക്കുഴൽ റോഡ്-കം-റെയിൽ പദ്ധതി അരുണാചൽ പ്രദേശ്, നാഗാലാൻഡ് അടക്കം വടക്കുകിഴക്കൻ മേഖലകളിലെ കണക്‌ടിവിറ്റി പ്രശ്‌നങ്ങൾക്കുള്ള പരിഹാരവുമാകും. നദിക്കടിയിലൂടെയുള്ള ലോകത്തെ രണ്ടാമത്തെ റെയിൽ-റോഡ് തുരങ്കപാതയാകുമിത്.
സാമ്പത്തികാര്യങ്ങളുടെ മന്ത്രിതല സുരക്ഷാ സമിതി 18,662 കോടി രൂപയാണ് പദ്ധതിക്കായി വിലയിരുത്തിയത്.
റെയിൽവേപ്പാതയും
ഇരട്ടലൈൻ റോഡും
ഒരു തുരങ്കത്തിലൂടെ ഒറ്റവരി റെയിൽവേപ്പാതയും മറ്റേതിൽ ഇരട്ടലൈൻ റോഡും
ഇറ്റാനഗർ, തേസ്‌പൂർ വിമാനത്താവളങ്ങളെയും നുമലിഗഡ്, ഗോഹ്പൂർ, ഗോലാഗഡ് ടൗൺ, സിമൽഗുരി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളെയും ബിശ്വനാഥ് ഘട്ടിലെയും തേസ‌്പൂരിലെയും ഉൾനാടൻ ജലപാതകളെയും തുരങ്കം ബന്ധിപ്പിക്കും
ബ്രഹ്മപുത്ര നദിക്ക് താഴെ 15.79 കിലോമീറ്റർ തുരങ്കം, നീളം 34 കിലോമീറ്റർ
ഗോഹ്പൂരിൽ ദേശീയ പാത 15 മുതൽ നുമലിഗഡിൽ ദേശീയ പാത 715 വരെയുള്ള നാലുവരി ഗ്രീൻഫീൽഡ് കണക്റ്റിവിറ്റി ഇടനാഴിയും പദ്ധതിയുടെ ഭാഗമാണ്
പദ്ധതി പൂർത്തിയാകുമ്പോൾ ഗോഹ്പൂർ-നുമലിഗഡ് ദൂരം 34 കിലോമീറ്ററും യാത്രാ സമയം 20 മിനിട്ടായും കുറയും
നിലവിൽ ദേശീയ പാത-715, ദേശീയ പാത-15, ദേശീയ പാത-52 എന്നിവയിലൂടെ നുമലിഗഡ്, കാസിരംഗ നാഷണൽ പാർക്ക്, ബിശ്വനാഥ് പട്ടണം എന്നിവിടങ്ങളിലൂടെയുള്ള 240 കിലോമീറ്റർ യാത്ര ആറ് മണിക്കൂർ