അതിരൂപത ബൈബിൾ കൺവൻഷൻ 18 മുതൽ

Monday 16 February 2026 1:35 AM IST

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 27ാമത് ബൈബിൾ കൺവൻഷൻ 18 മുതൽ 22 വരെ എസ്.ബി കോളേജിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കുമെന്ന് അതിരൂപത വികാരി ജനറാൾ മോൺ.ആന്റണി എത്തയ്ക്കാടും, ബൈബിൾ അപ്പസ്‌തോലേറ്റ് ഡയറക്ടർ ഫാ.ജോർജ്ജ് മാന്തുരുത്തിയിലും അറിയിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ.സേവ്യർ ഖാൻ വട്ടായിലാണ് കൺവൻഷൻ നയിക്കുന്നത്. 18 മുതലുള്ള ദിവസങ്ങളിൽ വൈകുന്നേരം 3.30ന് ജപമാല, റംശ 4.30 ന്, ആഘോഷമായ പരിശുദ്ധ കുർബാന, തുടർന്ന് വചന പ്രഘോഷണം എന്നിവ നടക്കും. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മാർ ജേക്കബ് മുരിക്കൻ, മാർ തോമസ് പാടിയത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ എന്നിവർ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. 20ന് സീനിയർ സിറ്റിസൺ സംഗമം, 21ന് മതാദ്ധ്യാപക മഹാസംഗമം, വൈകിട്ട് 5ന് പരീക്ഷ ഒരുക്ക പ്രത്യേക പ്രാർത്ഥന. 22ന് യുവജന കൺവൻഷൻ. കൗൺസിലിംഗിന് ബുക്ക് ചെയ്യണം. ഫോൺ: 9495379045, 7591973033.