കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Monday 16 February 2026 2:10 AM IST
കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ (51,ഉണ്ണികൃഷ്ണൻ) കാട്ടാക്കട പൊലീസ് പിടികൂടി. 140ലധികം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ കട്ടയ്ക്കോട് സ്വദേശിയുടെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാട്ടാക്കട ഡി.വൈ.എസ്.പി സജീവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നെയ്യാറ്റിൻകരയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാൾ കസ്റ്റഡിയിലായതറിഞ്ഞ് 12ലേറെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കാട്ടാക്കട സ്റ്റേഷനിൽ അന്വേഷണം എത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.