അഞ്ഞൂറ് ലിറ്റർ വാഷ് കണ്ടെടുത്തു

Monday 16 February 2026 2:21 AM IST

തളിപ്പറമ്പ്: ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ സജീവിന്റെ നേതൃത്വത്തിൽ കരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാവുംചാലിലുള്ള തോട്ടുചാലിന് സമീപം പുറമ്പോക്ക് സ്ഥലത്ത് വച്ച് അഞ്ഞൂറ് ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെടുത്തു. ഉടമസ്ഥനെക്കുറിച്ചന്വേഷണം നടത്തി പ്രതിസ്ഥാനത്ത് ചേർക്കുന്നതിനായി അബ്കാരി കേസ്സ് രജിസ്റ്റർ ചെയ്തു. ഗ്രേഡ് അസി: എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി ബിജു, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ സി.കെ ഷിബു, സി.ഇ.ഒ മാരായ പി.കെ രാജീവ്, പി.ജി വിഷ്ണു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.