താമരശ്ശേരിയിൽ നടുറോഡിൽ മദ്യപാനം; രണ്ടുപേർ പിടിയിൽ

Monday 16 February 2026 3:21 AM IST

താമരശ്ശേരി: താമരശ്ശേരിയിൽ നടുറോഡിൽ മദ്യപിച്ച് ലോറി ഡ്രൈവർക്ക് നേരെ ഭീഷണി മുഴക്കിയ രണ്ടുപേർ പിടിയിൽ. താമരശ്ശേരി അഭിഷാഖ് (28) മുഹമ്മദ് ഷിനാദ് (26) എന്നിവരാണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്. കോരങ്ങാട് - കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്ത് നടുറോഡിൽ വെച്ചായിരുന്നു യുവാക്കളുടെ പരസ്യ മദ്യപാനം. റോഡിൽ നിന്നും മാറാത്തതിനെ തുടർന്ന് ഹോണടിച്ച ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2.35 ഓടെയാണ് സംഭവം. ഇവർക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചു.