പുതുയുഗ യാത്രയിൽ 400 പേർ പങ്കെടുക്കും

Tuesday 17 February 2026 12:40 AM IST

പാലാ : ഫെബ്രുവരി 24 ന് പാലായിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ കരൂർ മണ്ഡലത്തിൽ നിന്ന് 400 പേരെ പങ്കെടുപ്പിക്കാൻ യു.ഡി.എഫ് കരൂർ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

മണ്ഡലം ചെയർമാൻ പയസ് മാണി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി യോഗം ഉദ്ഘാടനം ചെയ്തു. ജോർജ് പുളിങ്കാട്, അഡ്വ. ജോസ് ആനക്കല്ലുങ്കൽ, റോയി നാടുകാണി, അലൻ കക്കാട്ടിൽ, സന്തോഷ് കുര്യത്ത്, സജീവ് ചക്കാലക്കൽ, കുട്ടിച്ചൻ, മോഹനൻ എന്നിവർ പ്രസംഗിച്ചു.