സ്‌നേഹക്കൂട്ടായ്മ  സംഘടിപ്പിച്ചു

Tuesday 17 February 2026 12:41 AM IST

കോട്ടയം : സമൂഹത്തെ നന്മയിലേയ്ക്ക് നയിക്കുന്നത് സംസ്‌കാരമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം.വർഗീസ്. സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഫോറം സംഘടിപ്പിച്ച ' സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് വർഗീസ് ചെമ്പോല അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ കൂറിലോസ്, നിഷ സ്‌നേഹക്കൂട് എന്നിവർക്ക് നന്മ പുരസ്‌കാരം നൽകി. ജില്ലാ പ്രസിഡന്റ് അഡ്വ. രാജൻ കെ.നായർ മുഖ്യപ്രഭാഷണം നടത്തി. പി.യു.ഗീതു, സോണി ജോസഫ്, മിനു എലിസബത്ത് ടോം, ദിലീപ് തച്ചേരിൽ, ജോസഫ് ജോർജ്, രാജി വിനോദ്, സിജോ തോമസ്, പ്രസീദ കൃഷ്ണരാജ് തുടങ്ങിയവർ സംസാരിച്ചു.