പാട്ടുപുര വാർഷികവും കുടുംബസംഗമവും
Tuesday 17 February 2026 12:43 AM IST
കോട്ടയം : മണർകാട് കെ.പി.എൽ പാട്ടുപുരയുടെ രണ്ടാം വാർഷികവും കുടുംബ സംഗമവും ചലച്ചിത്രനടനും ഗായകനും നിർമ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി വിതരണം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ.കെ.തോമസ് കുന്നേൽ, വാർഡ് മെമ്പർമാർ പ്രേമ ബിജു, ലൈലാമ്മ തോമസ് എന്നിവർ നിർവഹിച്ചു. പാട്ടുപുര പ്രസിഡന്റ് മാത്യു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കുര്യൻ കെ.തോമസ്, ചെറിയാൻ വർഗീസ്, ജേക്കബ് വർഗീസ്, ജോയ് സി.ചെറിയാൻ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു. പാട്ടുപുര അംഗങ്ങൾക്കൊപ്പം ഉദ്ഘാടകൻ പ്രേം പ്രകാശ് പങ്കെടുത്ത ഗാനസന്ധ്യയും സ്‌നേഹവിരുന്നും നടന്നു.