വലിയ നോമ്പിന്  തുടക്കമായി

Tuesday 17 February 2026 12:03 AM IST

കോട്ടയം : പരസ്പരം ക്ഷമിച്ചും സ്‌നേഹിച്ചും വലിയ നോമ്പിന്റെ പുണ്യത്തിലേക്ക് നടന്നടുക്കണമെന്ന് മലങ്കരസഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വലിയ നോമ്പിന് ആരംഭം കുറിച്ച് കോട്ടയം പഴയ സെമിനാരിയിൽ നടന്ന ശുബ്‌ക്കോനോ ശുശ്രൂഷയ്ക്ക് സഭാദ്ധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിച്ചു. സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ സഹകാർമ്മികത്വം വഹിച്ചു. ഫാ.കെ.വി ഏലിയാസ് സന്ദേശം നൽകി. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, സെമിനാരി അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.