ആസൂത്രണസമിതി വികസനസെമിനാർ
Tuesday 17 February 2026 12:55 AM IST
കോട്ടയം: ജില്ലയുടെ സമഗ്രവികസനം മുന്നിൽക്കണ്ടുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്ത് ജില്ലാ ആസൂത്രണസമിതി പദ്ധതി വികസനസെമിനാർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും വികസന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. കൃത്യമായി പദ്ധതികൾ തയ്യാറാക്കി കേന്ദ്രഫണ്ടുകൾ നഷ്ടപ്പെടാതെ വാങ്ങിച്ചെടുക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് യോഗത്തിൽ സംസാരിച്ച അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.