പാകിസ്ഥാന്റെ ചങ്കിടിപ്പ് കൂടും, നാവികസേനയ്ക്കായി എത്തുന്നു കൊമ്പൻമാർ

Tuesday 17 February 2026 1:51 AM IST

നാവികസേനയ്ക്കായി 31 റാഫേൽ മറൈൻ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വ്യോമസേനയ്ക്ക്‌ വേണ്ടി 114 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നതിന് പുറമേയാണിത്. ഫ്രഞ്ച് മാദ്ധ്യമമായ ലാ ട്രിബ്യൂണാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 114 യുദ്ധവിമാനങ്ങൾക്ക് പുറമെ 31 റാഫേൽ മറൈൻ യുദ്ധവിമാനങ്ങളും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.