കേളകം പഞ്ചായത്ത് വികസന സെമിനാർ
Tuesday 17 February 2026 12:06 AM IST
കേളകം: വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കേളകം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിന്റെ അദ്ധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ബിജു ചാക്കോ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു വാത്യാട്ട് പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയ്ഷ ബിജു, ജോണി പാമ്പാടിയിൽ, മോഹനൻ കൊളക്കാടൻ, പഞ്ചായത്ത് മെമ്പർമാരായ പി.കെ അബ്ദുൾ സലാം, ഷിജി സുരേന്ദ്രൻ, എസ്.ടി രാജേന്ദ്രൻ, സെക്രട്ടറി എം. പൊന്നപ്പൻ, പി.സി സണ്ണി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസന രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള പദ്ധതികളാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.