സ്കൂൾ മന്ദിരോദ്ഘാടനം
Tuesday 17 February 2026 1:40 AM IST
ശ്രീകാര്യം: കാര്യവട്ടം ഗവ. യു.പി സ്‌കൂളിൽ പുതുതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.വർണക്കൂടാരം,ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ കുട്ടികളുടെ പാർക്ക് എന്നിവ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കടകംപള്ളി സരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ദീപ സരേഷ്,ഡോ.ബി.നജീബ്,ബിന്ദു ജോൺസ്,ആർ.എസ്.ഹരികൃഷ്ണൻ,ഡോ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ,എൽ.കെ.രാജേഷ് ലാൽ,എച്ച്.എം കൃഷ്ണൻകുട്ടി മടവൂർ,അണിയൂർ എം.പ്രസന്നകുമാർ,പ്രൊഫ.എസ്.ശിശുപാലൻ,വിപി ഗോപകുമാർ,പി.ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.