പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം,​ ന്യൂനപക്ഷ വിഷയങ്ങളിലെ ആശങ്ക അറിയിച്ചു

Monday 16 February 2026 10:01 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​മാ​യി​ ഇ​ന്ത്യ​ൻ​ ​ഗ്രാ​ൻ​ഡ് ​മു​ഫ്തി​യും​ ​സ​മ​സ്ത​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​കാ​ന്ത​പു​രം​ ​എ.​പി.​അ​ബൂ​ബ​ക്ക​ർ​ ​മു​സ​ലി​യാ​ർ​ ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്ച.​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​അ​ജി​ത്ത് ​ഡോ​വ​ലും​ ​ കൂടിക്കാഴ്ച പ​ങ്കെ​ടു​ത്തു . നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​മു​ഖ​ ​സു​ന്നി​വി​ഭാ​ഗം​ ​നേ​താ​വ് ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​ക​ണ്ട​ത് രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായി.

സാ​മൂ​ഹി​ക,​ ​മാ​നു​ഷി​ക​ ​വി​ദ്യാ​ഭ്യാ​സ​-​വി​ക​സ​ന​ ​വി​ഷ​യ​ങ്ങ​ളും​ ​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ ​കാ​ര്യ​ങ്ങ​ളും​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​സം​ഭ​വ​ങ്ങ​ളു​മാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്‌​ത​തെ​ന്ന് ​കാ​ന്ത​പു​രം​ ​പ​റ​ഞ്ഞു.​ ​എ​സ്.​ഐ.​ആ​ർ,​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​വി​ഷ​യ​ങ്ങ​ളി​ലെ​ ​ആ​ശ​ങ്ക​ക​ളും​ ​അ​ടു​ത്തി​ടെ​ ​ന​ട​ത്തി​യ​ ​കേ​ര​ള​യാ​ത്ര​യി​ൽ​ ​ല​ഭി​ച്ച​ ​നി​വേ​ദ​ന​ങ്ങ​ളും​ ​അ​റി​യി​ച്ചു.

സ​മ​സ്ത​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​ ​സെ​ക്ര​ട്ട​റി​ ​പേ​രോ​ട് ​അ​ബ്ദു​റ​ഹ്മാ​ൻ​ ​സ​ഖാ​ഫി,​ ​എ​സ്.​വൈ.​എ​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റും​ ​കാ​ന്ത​പു​ര​ത്തി​ന്റെ​ ​മ​ക​നു​മാ​യ​ ​ഡോ.​മു​ഹ​മ്മ​ദ് ​അ​ബ്ദു​ൾ​ ​ഹ​ഖീം​ ​അ​സ്ഹ​രി,​ ​സി.​പി.​സ്വാ​ദി​ഖ് ​നൂ​റാ​നി​ ​എ​ന്നി​വ​രും​ ​കാ​ന്ത​പു​ര​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സ​മ​സ്ത​യു​ടെ​യും​ ​മ​ർ​ക​സി​ന്റെ​യും​ ​വി​ദ്യാ​ഭ്യാ​സ​-​സാ​മൂ​ഹ്യ​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ഭി​ന​ന്ദി​ച്ചെ​ന്നും​ ​കാ​ന്ത​പു​രം​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ലെ​ ​ദേ​ശീ​യ​പാ​താ​ ​വി​ക​സ​ന​ത്തി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ,​ ​പു​രാ​ത​ന​ ​മ​സ്ജി​ദു​ക​ളും​ ​ഇ​സ്ലാ​മി​ക​ ​പൈ​തൃ​ക​ ​സ്മാ​ര​ക​ങ്ങ​ളും​ ​സം​ര​ക്ഷി​ക്ക​ൽ,​ ​മൗ​ലാ​നാ​ ​ആ​സാ​ദ് ​നാ​ഷ​ണ​ൽ​ഫെ​ലോ​ഷി​പ്പ് ​അ​ട​ക്കം​ ​ന്യൂ​ന​പ​ക്ഷ​ ​സ്‌​കോ​ള​ർ​പ്പി​ഷ് ​പു​നഃ​സ്ഥാ​പ​നം,​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​ഇ​സ്ലാ​മി​ക് ​സ്ഥാ​പ​ന​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​പ​രി​ഹ​രി​ക്ക​ൽ,​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​ബ​ന്ധി​പ്പി​ച്ചു​ള്ള​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ്,​ ​അ​ലി​ഗ​ഢ് ​സ​ർ​വ​ക​ലാ​ശാ​ല​ ​മ​ല​പ്പു​റം​ ​സെ​ന്റ​ർ​ ​വി​ക​സ​നം​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​ഉ​ന്ന​യി​ച്ചു.