കാറിടിച്ച് വീട്ടമ്മയുടെ മരണം, യുവാക്കൾ കസ്റ്റഡിയിൽ
Tuesday 17 February 2026 2:58 AM IST
ഇളമണ്ണൂർ: ഇളമണ്ണൂരിൽ ക്ഷേത്ര ഉത്സവത്തിന് പോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവും സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ സൂര്യ, ശക്തി, സതീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. പഴകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ കൃഷിപ്പണി ചെയ്യുന്നവരാണ് ഇവർ.
ഇന്നലെ വൈകിട്ട് 6ന് തമിഴ്നാട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. സൂര്യയാണ് വാഹനം ഓടിച്ചിരുന്നത്. പൊലീസ് പരിശോധയിൽ ഇയാൾക്ക് ലേണേഴ്സ് ലൈസൻസ് മാത്രമാണുണ്ടായിരുന്നത്. മൂന്നുപേരും മദ്യപിച്ചതായും കണ്ടെത്തി. പുനലൂർ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്. അപകടത്തിൽ പരിക്കേറ്റ ഉഷ മരിച്ചിരുന്നു. മറ്റൊരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.