മിഡിൽ ക്ലാസ് മാത്തുക്കുട്ടിയിൽ അരുൺ പ്രദീപും സുബിൻ ടാർസണും
പുതുനിര താരങ്ങളായ അരുൺ പ്രദീപ്, സുബിൻ ടാർസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിഡിൽ ക്ലാസ് മാത്തുക്കുട്ടി എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പടക്കളത്തിലൂടെ ശ്രദ്ധേയനാണ് അരുൺ പ്രദീപ്. പ്രകമ്പനം ആണ് സുബിൻ ടാർസണിനെ പരിചിതനാക്കിയത്. സംവിധായകൻ മിഥുൻ ജ്യോതിയുടെ പിതാവ് ജ്യോതി വെള്ളല്ലൂർ സ്വിച്ചോൺ നിർവഹിച്ചു. നടൻ വിജയ് ബാബു ആദ്യ ക്ലാപ്പടിച്ചു .കാർത്തിക് രാമകൃഷ്ണൻ, ശ്രീകാന്ത് മുരളി, എ .കെ വിജുബാൽ, ജെൻസൺ ജോസ്, അഭയ് കൃഷ്ണ, ശ്രീകാന്ത് ആർ, ശെൽവ രാജ്, ജിനീഷ് ഗോവിന്ദ, അനന്തലക്ഷ്മി, ഡയാന ഹമീദ്,ശ്രദ്ധ ജോസഫ്, പുതുമുഖങ്ങളായ അഞ്ജന,കാർത്തിക,അനുപമ എസ് ശ്രീകുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ഛായാഗ്രഹണം നിർവഹിക്കുന്നു. സംവിധായകൻ മിഥുൻ ജ്യോതി തന്നെ ആണ് എഡിറ്റർ. ഷാരോൺ പോൾ എഴുതിയ വരികൾക്ക് സാമുവൽ പോൾ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്,കല- അരുൺ മോഹൻ,
കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി,ഹരി ഭാസ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി. ആർ. ഒ എ. എസ്. ദിനേശ്.