പുളിയ്ക്കലമ്മ പുരസ്കാരം ഡോ.കെ.ഓമനക്കുട്ടിക്ക്
Monday 16 February 2026 11:48 PM IST
തിരുവനന്തപുരം: പോങ്ങുംമൂട് ശ്രീപുളിയ്ക്കൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ 7-ാമത് പുളിയ്ക്കലമ്മ പുരസ്കാരത്തിന് സംഗീതജ്ഞ പദ്മശ്രീ ഡോ.കെ.ഓമനക്കുട്ടി അർഹയായി.25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഉത്സവത്തോടനുബന്ധിച്ച് 24ന് വൈകിട്ട് ക്ഷേത്ര സന്നിധിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ കൈമാറും.