കോൺഗ്രസ് മണ്ഡലം പ്രവർത്തകയോഗം

Tuesday 17 February 2026 12:04 AM IST

കുട്ടനാട് : കോൺഗ്രസ് രാമങ്കരി മണ്ഡലം പ്രവർത്തകയോഗം ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസാദ് ചെത്തിക്കാട് അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിബി മൂലംകുന്നം , പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് , ആന്റണി പുറവടി, മാത്തുക്കുട്ടി കഞ്ഞിക്കര, ഷീന റെജപ്പൻ, ബീന ജോർജ്, അനു ടി സേവ്യർ, മോളിമ്മ നടുച്ചിറ , ദിപിൻ ഡി.ദിനേശ്, രാജേന്ദ്രക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് രാമങ്കരിയിൽ വമ്പിച്ച സ്വീകരണം നല്കാനും യോഗം തീരുമാനിച്ചു.