വിമല കോളേജിൽ അവാർഡ് വിതരണം
Tuesday 17 February 2026 12:12 AM IST
തൃശൂർ: വിമല കോളേജിൽ സംഘടിപ്പിച്ച പി.ടി.എ അവാർഡ് വിതരണച്ചടങ്ങ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. സി.എം.സി നിർമ്മല എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ മാർഗരറ്റ് മേരി അദ്ധ്യക്ഷയായി. വിമല കർമ്മശേഷ്ഠ അവാർഡ് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ജെ.കുര്യന് വേണ്ടി വി.ആർ.രേഖ ഏറ്റുവാങ്ങി. തുടർന്ന് മറ്റ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു. പിതാവിന് കരൾ ദാനം ചെയ്ത് രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവദാന ദാതാവായ വിദ്യാർത്ഥിനി പി.പി.ദേവനന്ദയെ ആദരിച്ചു. ഡോ. ബിനു ആൻ കുര്യച്ചൻ, സി.ടി.ശാരി എന്നിവർക്ക് ലഭിച്ച പേറ്റന്റ് അംഗീകാരത്തിനും അവാർഡുകൾ നൽകി. പ്രിൻസിപ്പൽ പ്രൊഫ. ബീന ജോസ് സ്വാഗതവും പി.ടി.എ സെക്രട്ടറി സന്തോഷ് പി.ജോസ് നന്ദിയും പറഞ്ഞു.