സംസ്‌കാര സാഹിതി കലാജാഥ
Tuesday 17 February 2026 12:16 AM IST
തൃശൂർ: സംസ്‌കാര സാഹിതിയുടെ കള്ളനും കപ്പിത്താനും എന്ന തെരുവുനാടകത്തിന്റെയും കലാജാഥയുടെയും ജില്ലയിലെ പര്യടനത്തിന് ഇന്ന് തുടക്കം. ചേലക്കര ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്ന് രാവിലെ ഒമ്പതിന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുതുയുഗ യാത്രയുടെ പ്രചാരണാർത്ഥം സി.ആർ.മഹേഷ് എം.എൽ.എയാണ് കലാജാഥയെന്ന ആശയം മുന്നോട്ടുവച്ചത്. സംസ്ഥാന വൈസ് ചെയർമാൻ പ്രദീപ് പയ്യന്നൂർ ക്യാപ്ടനും ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ വൈസ് ക്യാപ്ടനും ജില്ലാ കൺവീനർ അനിൽ സമ്രാട്ട് കോ ഓർഡിനേറ്ററുമായ കലാജാഥ എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യാടനം നടത്തും. 18ന് വൈകിട്ട് ഏഴിന് ചാലക്കുടിയിൽ സമാപിക്കും.