പാസിംഗ് ഔട്ട് പരേഡ് നാളെ
Tuesday 17 February 2026 12:17 AM IST
തൃശൂർ: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ നിന്ന് അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ വിവിധ ബാച്ചുകളിലെ 237 പേരുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് അക്കാഡമിയിൽ നടക്കും. അഞ്ചാമത് ബാച്ച് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, നാൽപത്തി മൂന്നാമത്തെയും നാൽപ്പതി നാലാമത്തെയും ബാച്ചിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ, 35ാമത് ബാച്ച് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർമാർ എന്നിവരടങ്ങുന്ന 237 ഓളം പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡാണ് നടക്കുക. രാവിലെ 7.30ന് ആരംഭിക്കുന്ന പരേഡിൽ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ അഭിവാദ്യം സ്വീകരിക്കും.