ട്രെയിനേഴ്സ് കോൺടെസ്റ്റ്

Tuesday 17 February 2026 12:20 AM IST

ആലപ്പുഴ : പോസിറ്റീവ് കമ്മ്യൂൺ സംസ്ഥാനതലത്തിൽ നടത്തിവരുന്ന ട്രെയിനേഴ്സ് കോൺടസ്റ്റ് സംസ്ഥാന ചെയർമാൻ കെ.പി.ഷർഷാദ് വടകര ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചെയർമാൻ വി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറൽ കൺവീനർ മനോജ് കൃഷ്ണേശ്വരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ രാധീഷ് കുമാർ എൻ.ജി സ്വാഗതവും ട്രഷറർ ഹാരിസ് പി.എ നന്ദിയും പറഞ്ഞു. . വിവിധ ജില്ലകളിൽ നിന്നായി 9 മത്സരാർത്ഥികൾ 9 വ്യത്യസ്ത വിഷയങ്ങളിൽ മത്സരിച്ചു. ചാപ്റ്റർ തലത്തിൽ ഒന്നാം സ്ഥാനം നേടിയ റീന ബീഗം - രണ്ടാം സ്ഥാനം നേടിയ ജോസി തോമസ് - മൂന്നാം സ്ഥാനം നേടിയ നാസർ പട്ടരുമഠം എന്നിവർ മാർച്ച് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സോണൽ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.