പ്രേംകുമാർ ഇന്ന് കോൺഗ്രസ് വേദിയിൽ
Tuesday 17 February 2026 2:23 AM IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഇന്ന് കോൺഗ്രസ് വേദിയിലെത്തും. കെ.പി.സി.സി സംസ്‌കാര സാഹിതി കോട്ടയം നാഗമ്പടത്ത് നടത്തിവരുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് മുഖ്യാതിഥിയായി എത്തുന്നത്. കെ.സി.വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഒരു സാംസ്കാരിക സംഘടന എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നാണ് പ്രേംകുമാർ പറയുന്നത്. അതേസമയം, പ്രേംകുമാർ കോൺഗ്രസ് സംസ്ഥാന നേതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നതായാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് പ്രേംകുമാറിനെ സ്ഥാനാർത്ഥിയാക്കാനും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.