യുവതിയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Tuesday 17 February 2026 2:32 AM IST

കൊടുങ്ങല്ലൂർ : മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. മലയാറ്റൂർ നടുവട്ടം പള്ളിയാന വീട്ടിൽ പ്രദീപിനെയാണ് (33) പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

യുവതി താമസിക്കുന്ന കാരൂർ മഠത്തിലുള്ള വാടക വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ മാനഹാനി വരുത്തുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.സാലിം, ജി.എ.എസ്.ഐ ബെനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം കുമാർ, ദീപക്‌ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.