നഗരസഭകളിൽ പ്രൊഫഷണൽ കേഡറുണ്ടാകണം: മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിൽ പ്രൊഫഷണൽ കേഡറുകളുണ്ടാകണമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച 'വിഷൻ 2031' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കുള്ള സേവനങ്ങൾ ഓൺലൈനായി നൽകും.ഇതിനുള്ള തുടക്കമാണ് കെ.സ്മാർട്ട്.ഒപ്പം ജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതയുമുണ്ടാകണം.തദ്ദേശസ്ഥാപനങ്ങൾക്ക് പ്രൊഫഷണലുകൾ നേതൃത്വം നൽകേണ്ടത് പുതിയ കാലത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്,മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ,മുൻ ചീഫ് സെക്രട്ടറി ശാരദമുരളീധരൻ,ഹവാന പ്രാദേശിക സർക്കാരിലെ അംഗമായ സീസർഫെർണാണ്ടസ് ഗോൺസാലസ്, കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോ.എസ്. ജയശ്രീ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ,സംസ്ഥാന ധനകമ്മിഷൻ ചെയർപേഴ്സൺ പ്രൊഫ.കെ.എൻ.ഹരിലാൽ,കൊടകര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി,കേരള അർബൻ പോളിസി കമ്മിഷൻ മുൻ ചെയർപേഴ്സൺ പ്രൊഫ.എം.സതീഷ്‌കുമാർ,ആസൂത്രണ ബോർഡംഗം പ്രൊഫ.ജിജു.പി. അലക്സ്,തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ സംബന്ധിച്ചു.