പാക് സർക്കാരിന് ബി.എൽ.എയുടെ അന്ത്യശാസനം
Tuesday 17 February 2026 7:27 AM IST
ഇസ്ലാമാബാദ്: 7 സൈനികർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും ഇവരെ വധിക്കുമെന്നും പാകിസ്ഥാൻ സർക്കാരിന് അന്ത്യശാസനം നൽകി ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബി.എൽ.എ (ബലൂചിസ്ഥാൻ ലിബറേഷൻ ആർമി) വിമതർ. ആറ് ദിവസത്തിനുള്ളിൽ സർക്കാരിന്റെ പിടിയിലുള്ള ബലൂച് തടവുകാരെ മോചിപ്പിച്ചാൽ സൈനികരെ വിട്ടുനൽകുമെന്ന് ബി.എൽ.എ അറിയിച്ചു. സർക്കാർ തയ്യാറല്ലെങ്കിൽ സൈനികരെ വധിക്കുമെന്നും ബി.എൽ.എ ഭീഷണി മുഴക്കി.
'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിൽ ജനുവരി 31ന് തുടങ്ങിയ ആക്രമണങ്ങൾക്കിടെയാണ് സൈനികരെ ബി.എൽ.എ പിടികൂടിയത്. ഇവരുടെ വീഡിയോയും ബി.എൽ.എ പുറത്തുവിട്ടു. 17 പേരെയാണ് ആദ്യം പിടികൂടിയതെന്നും ബലൂച് വംശജരായ 10 സുരക്ഷാ ഉദ്യോഗസ്ഥരെ തങ്ങൾ പിന്നീട് വിട്ടയച്ചെന്നും ബി.എൽ.എ പറയുന്നു. അതേസമയം, പാക് സർക്കാരോ സൈന്യമോ പ്രതികരിച്ചിട്ടില്ല.