ദിവസവും ഈ വസ്‌തു വാഴയിൽ പുരട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹിച്ച കാര്യം നടക്കും
വീട്ടിൽ വാഴ നടുന്നത് ശുഭകരമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. വാഴയിൽ മഹാവിഷ്‌ണു അധിവസിക്കുന്നുണ്ടെന്ന് കരുതുന്നതിനാൽ വാഴയുടെ സമീപത്ത് തുളസിച്ചെടി നട്ടുവളർത്തണമെന്നും പറയാറുണ്ട്. വിവാഹം ഉൾപ്പടെയുള്ള മംഗള കർമ്മങ്ങളിൽ അലങ്കാരത്തിനായി വാഴ ഉപയോഗിക്കുന്നത് ശുഭകരമാണ്.
വാഴയിൽ ദിവസവും മഞ്ഞൾ പുരട്ടി പൂജിക്കുന്നത് ഐശ്വര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. അവിവാഹിതരർക്ക് വിവാഹ യോഗമുണ്ടാകാനും ഇത് സഹായിക്കും. വീട്ടിൽ വാഴ വളർത്തുന്നതിലൂടെ സാമ്പത്തികമായും പുരോഗതിയുണ്ടാകുമെന്നാണ് വിശ്വാസം.
വീട്ടിൽ വാഴ വയ്‌ക്കുന്നതിനും ചില പ്രത്യേക സ്ഥാനങ്ങളുണ്ട്. ഈ സ്ഥാനങ്ങളിലല്ലാതെ വാഴ വച്ചാൽ ഗുണം കിട്ടില്ല. ഒരിക്കലും വീടിന് മുൻ വശത്ത് വാഴ വയ്‌ക്കരുത്. വീടിനെ പിൻവശത്ത് വൃത്തിയുള്ള സ്ഥലങ്ങളിലായിരിക്കണം നടേണ്ടത്. മീൻ, ഇറച്ചി എന്നിവ കഴുകിയ വെള്ളം വാഴയിൽ ഒഴിക്കുന്നത് ദോഷങ്ങൾക്ക് കാരണമാകും. തെക്ക് ,പടിഞ്ഞാറ്, തെക്ക്-കിഴക്ക് ദിശകളിൽ നടുന്നത് ദോഷകരമാണ്. വാഴയില ഉൾപ്പടെയുള്ളവ മുറിക്കുമ്പോഴും ശ്രദ്ധിക്കണം. വ്യാഴാഴ്‌ച ദിവസങ്ങളിൽ വാഴ വെട്ടാനോ വാഴയില മുറിക്കാനോ പാടില്ല.